കരാറുകാരന്റെ ആത്മഹത്യ; കര്‍ണാടകമന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു

ബം​ഗളൂരു> കര്ണാടക ബിജെപി സര്ക്കാരിലെ അഴിമതി തുറന്നുകാട്ടി കരാറുകാരൻ ജീവനൊടുക്കിയതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിയിൽ നിന്ന് തലയൂരാൻ ഒടുവിൽ ഗ്രാമവികസന,- പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. സർക്കാരിലെ മറ്റു പ്രമുഖരുടെയും കേന്ദ്രമന്ത്രിമാരുടെയും അഴിമതികൂടി പുറത്തുവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് മന്ത്രിയെ ഒഴിവാക്കി മുഖംരക്ഷിക്കാന് ബിജെപി തീരുമാനിച്ചത്.

കരാറുകാരന് സന്തോഷ് പാട്ടീല് ആത്മഹത്യ ചെയ്ത കേസില് മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഈശ്വരപ്പയുടെ രാജി. ബെലഗവി ജില്ലയിലെ മുതിര്ന്ന ആര്എസ്എസ് നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയും കരാറുകാരനുമായ സന്തോഷ് കെ പാട്ടീലിനെ ചൊവ്വാഴ്ചയാണ് ഹോട്ടലില് വിഷം ഉള്ളില്ച്ചെന്ന് മരിച്ചനിലയില് കണ്ടെത്തിയത്. താന് മരിച്ചാല് ഉത്തരവാദി ഈശ്വരപ്പയാണെന്ന് പാട്ടീൽ മാധ്യമങ്ങൾക്ക് സന്ദേശം അയച്ചിരുന്നു.

നാലു കോടി രൂപയുടെ മരാമത്തുപണിയുടെ ബിൽ മാറിക്കിട്ടുന്നതിന് ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടതായി സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഇതോടെ മനംനൊന്താണ് സന്തോഷ് പാട്ടീൽ കടുംകൈയ്ക്ക് മുതിര്ന്നതെന്ന് ബന്ധുക്കള് പറയുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/KjOFkDs

Comments

Archive

Contact Form

Send