ഉറഞ്ഞുതുള്ളി വർഗീയകോമരങ്ങൾ ചെറുത്ത് തോൽപ്പിച്ച് പൊലീസ്
തിരുവനന്തപുരം
സംസ്ഥാനത്ത് കലാപനീക്കവുമായി ഇറങ്ങിയ വർഗീയശക്തികളെ കയറൂരി വിടാതെ പ്രതിരോധിക്കുന്നത് പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടൽ. വർഗീയനീക്കങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞാണ് പ്രവർത്തനം. ആലപ്പുഴയിൽ 2021 ഫെബ്രുവരിയിലാണ് ആർഎസ്എസ് പ്രവർത്തകൻ രാഹുൽ ആർ കൃഷ്ണ (നന്ദു) കൊല്ലപ്പെട്ടത്. ഡിസംബർ 19ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഷാനെ ആർഎസ്എസുകാർ വെട്ടിക്കൊന്നു. സംഭവം നടന്ന് 24 മണിക്കൂർ തികയുംമുമ്പ് ഒബിസി മോർച്ച നേതാവ് അഡ്വ. രൺജിത് ശ്രീനിവാസനെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന് എസ്ഡിപിഐക്കാർ ചോരക്കൊതി തീർത്തു. രണ്ട് കേസിലും പ്രതികളെ വൈകാതെ പിടികൂടാൻ പൊലീസിനായി. ഇരുസംഭവത്തിലും കഴിഞ്ഞമാസം കുറ്റപത്രവും നൽകി. രൺജിത് വധക്കേസിൽ നേരിട്ട് പങ്കെടുത്ത 12 പേരടക്കം 35 പ്രതികളാണ് ഉള്ളത്. 200 സാക്ഷിമൊഴിയുടെ ബലത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്.
ഷാൻ വധക്കേസിൽ 11 പ്രതികളുണ്ട്. 483 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. 143 സാക്ഷികളും. രണ്ടാംഘട്ട കുറ്റപത്രം ഉടൻ നൽകും. ഈ കൊലപാതകത്തിന്റെ പേരിൽ അക്രമവും വർഗീയ കലാപവും അഴിച്ചുവിടാനായിരുന്നു ആർഎസ്എസ് ശ്രമിച്ചത്. 140 നിയോജക മണ്ഡലത്തിലും റൂട്ട് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. കലാപത്തിനുള്ള ഒരുക്കം നടത്തുന്നതായി ഇന്റലിജന്റ്സിന് വിവരം ലഭിച്ചതോടെ പൊലീസ് ഫലപ്രദമായി ഇടപെട്ടു. നേതാക്കളടക്കം അകത്താകുമെന്ന് ബോധ്യമായതോടെയാണ് റൂട്ട്മാർച്ച് ഒഴിവാക്കിയത്.
ആലപ്പുഴയുടെ ആവർത്തനമാണ് പാലക്കാട്ടും നടന്നത്. രണ്ടുവർഷം മുമ്പുണ്ടായ ആർഎസ്എസ്, എസ്ഡിപിഐ സംഘർഷത്തിന്റെ ചുവടുപിടിച്ചാണ് നവംബറിൽ ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത് കൊല്ലപ്പെട്ടത്. അതിന്റെ പ്രതികാരമായാണ് വിഷുനാളിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ ജീവനെടുത്തത്. 24 മണിക്കൂർ തികയുംമുമ്പ് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനും കൊല്ലപ്പെട്ടു.
രണ്ട് കേസിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികൾ വലയിലായി. കൂടുതൽ പേരിലേക്ക് അറസ്റ്റ് എത്തിക്കാനും കലാപനീക്കം ചെറുക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എഡിജിപി വിജയ് സാക്കറെയടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനം. ദാരുണസംഭവ
Credits Kerala || Deshabhimani Online News https://ift.tt/VTYjhwx
Comments