വിദ്വേഷത്തിന് വെള്ളപൂശുന്നു ; വിചിത്ര നിലപാടുമായി ഡൽഹി പൊലീസ്
ന്യൂഡൽഹി
ഡൽഹിയിലെ മതസമ്മേളനത്തിൽ വിദ്വേഷപ്രസംഗങ്ങൾ നടത്തിയവരെ വെള്ളപൂശി പൊലീസ്. 2021 ഡിസംബറിൽ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച മതസമ്മേളനത്തിൽ പങ്കെടുത്തവർ മുസ്ലിം വിദ്വേഷപ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്നും സ്വന്തം സമുദായത്തെ ശാക്തീകരിക്കാനുള്ള ആഹ്വാനങ്ങളാണ് ഉണ്ടായതെന്നും ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
തീവ്രവിദ്വേഷ പ്രസംഗം നടത്തിയ ‘സുദർശൻ ടിവി’ ചീഫ് എഡിറ്റർ സുരേഷ് ചവ്ഹാൻകെ ഉൾപ്പെടെയുള്ളവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഹർജിയിലാണ് പൊലീസിന്റെ വിചിത്ര നിലപാട്. ‘ഏതെങ്കിലും സമുദായത്തിന്റെ പേര് പ്രസംഗങ്ങളിൽ നേരിട്ട് പരാമർശിച്ചിട്ടില്ലെന്നതിനാൽ ആരോപണങ്ങളിൽ കഴമ്പില്ല’–- സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
ഹരിദ്വാറിലെ മതസമ്മേളനത്തിലുണ്ടായ വിദ്വേഷപ്രസംഗങ്ങളിലെ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരാഖണ്ഡ് സർക്കാരിനോട് നിർദേശിച്ചിരുന്നു.
ന്യൂനപക്ഷ സമുദായത്തെ തുടച്ചുനീക്കാൻ വാളെടുക്കണം എന്നതടക്കം തീവ്രവിദ്വേഷ പരാമർശങ്ങൾ ഹരിദ്വാർ, ഡൽഹി മതസമ്മേളനങ്ങളിൽ ഉണ്ടായെന്നാണ് പട്ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ് ദേശായ്, മാധ്യമപ്രവർത്തകൻ ഖുർബാൻ അലി എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിലെ പരാതി.
Credits National || Deshabhimani Online News https://ift.tt/6PJ35Kl
Comments