ഐക്യസമരങ്ങളിലൂടെ മുന്നേറാം

തൊഴിലാളി വർഗ ഐക്യദാർഢ്യത്തിന്റെ അന്തർദേശീയ ദിനമായ ഈ മെയ് ദിനത്തിൽ, വൻകിട മുതലാളിമാരുടെയും അവർക്കു വേണ്ടി ഭരണം നടത്തുന്നവരുടെയും ആക്രമണങ്ങളിൽ നിന്ന്, തങ്ങളുടെ പൊരുതി നേടിയ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും തിരിച്ചു പിടിക്കുന്നതിനുമായി പോരാടിക്കൊണ്ടിരിക്കുന്ന ലോകത്താകെയുള്ള തൊഴിലാളികൾക്കും അധ്വാനിക്കുന്ന ജനങ്ങൾക്കും സിഐടിയു ഊഷ്മളമായ അഭിവാദനങ്ങളർപ്പിക്കുന്നു. യൂണിയനുകളിൽ ചേരുന്നതിന് ലോകത്തെങ്ങുമുള്ള തൊഴിലാളികളിൽ, വിശേഷിച്ചും യുവ തൊഴിലാളികളിൽ കാണുന്ന വർധിതോത്സാഹത്തെയും മുതലാളിത്തത്തിന്റെ രക്ഷാ കേന്ദ്രമായ അമേരിക്കയിലടക്കം വർധിച്ചു വരുന്ന ആഗോള തൊഴിലാളിവർഗപ്പോരാട്ടങ്ങളെയും സ്വാഗതം ചെയ്യുന്നു.

ഈ മെയ് ദിനത്തിൽ തങ്ങളുടെ ജനതകളുടെ ക്ഷേമത്തിൽ പ്രതിജ്ഞാബദ്ധരായ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തര കൊറിയ, ലാവോസ് - -തുടങ്ങിയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾക്ക് -- ശക്തമായ പൊതുജനാരോഗ്യ പശ്ചാത്തല സൗകര്യങ്ങൾ ഉള്ളതുകൊണ്ട്, മഹാവ്യാധിയെ നേരിടുന്നതിനും ജനങ്ങളെയും ജീവനോപാധികളെയും സംരക്ഷിക്കുന്നതിനും കഴിഞ്ഞു. നേർവിപരീതമായി, സർക്കാരുകളുടെ മുൻഗണന കോർപറേറ്റ് ലാഭത്തിലാവുകയും അതുകൊണ്ടു തന്നെ പൊതുജനാരോഗ്യ സംവിധാനം നാമമാത്രമായിരിക്കുകയും ചെയ്യുന്ന അമേരിക്കയടക്കമുള്ള സമ്പന്നരാഷ്ട്രങ്ങളിൽ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെല്ലാമുണ്ടായിട്ടും ദശലക്ഷക്കണക്കിന് മനുഷ്യർ മരിച്ചു. അങ്ങനെ മരിച്ചു വീണവരിൽ മിക്കവരും സ്വകാര്യ ആരോഗ്യപരിപാലനത്തെ ആശ്രയിക്കാനാകാത്ത തൊഴിലാളികളും ദരിദ്രരുമായിരുന്നു.
ഇന്ത്യയിലടക്കം ഒട്ടനവധി രാഷ്ട്രങ്ങളിലെ സർക്കാരുകൾ മഹാമാരിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതങ്ങൾക്കും ജീവനോപാധികൾക്കും നേരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടാനാണ് ശ്രമിച്ചത്. സംഘടിക്കാനും കൂട്ടായി വില പേശാനുമുള്ള അവരുടെ പൊരുതി നേടിയ അവകാശങ്ങൾ തകർത്തെറിയാൻ തൊഴിൽനിയമങ്ങൾ ദേദഗതി ചെയ്യുകയും മറ്റൊട്ടനവധി മർദന നടപടികളും നിരോധന നടപടികളും കൈക്കൊള്ളുകയും ചെയ്യുകയാണ്. ഏതാനും ചില വൻകിട കോർപറേറ്റുകളുടെ സമ്പത്ത് പെരുപ്പിക്കാൻ അവർ നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. അതുകാരണം തൊഴിൽ സാഹചര്യങ്ങൾ വഷളായിരിക്കുന്നു. കൂലി താണുവീണിരിക്കുന്നു. അസമത്വം വല്ലാതെ പെരുകി. ദാരിദ്ര്യവും പട്ടിണിയും ആഗോള തലത്തിൽത്തന്നെ വർധിച്ചു. അതേ കാലത്ത്, അതിന് നേർവിപരീതമായി, സോഷ്യലിസ്റ്റ് ചൈനയിൽ രണ്ടായിരത്തിമുപ്പതിനകം നടപ്പാകുമെന്ന് കരുതിയിരുന്ന സമ്പൂർണ ദാരിദ്ര്യനിർമാർജനം അതിനും വളരെ മുമ്പുതന്നെ കൈവരിക്കാൻ കഴിഞ്ഞു. മനുഷ്യ കേന്ദ്രീകൃതമായ സോഷ്യലിസവും ലാഭകേന്ദ്രീകൃതമായ മുതലാളിത്തവും തമ്മിലുള്ള വ്യത്യാസം കോവിഡ് മഹാമാരി വ്യക്തമായും വെളി
പ്പെടുത്തി.

ഈ മെയ് ദിനത്തിൽ, സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനതകളെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. അവരവരുടെ നാടുകളിലെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ അവർക്കൊപ്പം നിലയുറപ്പിക്കുന്നു. അമേരിക്കയുടെയും മറ്റ് സാമ്രാജ്യത്വ രാഷ്ടങ്ങളുടെയും നേതൃത്വത്തിൽ എണ്ണയുടെയും ഗ്യാസിന്റെയും ധാതുക്കളടക്കമുള്ള മറ്റ് പ്രകൃതിവിഭവങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാനും സമുദ്രയാത്രാമാർഗങ്ങൾ സ്വന്തമാക്കാനും അതുവഴി ചരക്കുഗതാഗതത്തിൽ അമേരിക്കൻ മേധാവിത്വം നേടാനുമായി നടത്തുന്ന സൈനിക ഇടപെടലുകളെയും അപലപിക്കുന്നു. സാമ്പത്തികവും രാഷ്ട്രീയവും സൈനികപരം പോലുമായ കൃത്രിമപ്പണികൾ വഴി ലോകത്ത് സൈനിക സംഘർഷങ്ങളടക്കമുള്ള സാഹചര്യങ്ങൾക്കുള്ള പ്രകോപനം സൃഷ്ടിക്കുകയാണ്. ഉക്രയ്ൻ യുദ്ധം ഇത്തരം കാടൻ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഏറ്റവുമൊടുക്കത്തെ പ്രകടന
മാണ്.

നിയോലിബറലിസത്തിനും അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലിനും എതിരായി ലാറ്റിനമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും ജനങ്ങൾ വൻതോതിൽ അണിനിരക്കുന്നതിൽ സിഐടിയു സന്തുഷ്ടി രേഖപ്പെടുത്തുന്നു. ഈ പോരാട്ടങ്ങളിലെല്ലാം തൊഴിലാളിവർഗം സജീവപങ്കാണ് വഹിച്ചത്. പലേടങ്ങളിലും അതുവഴി പുരോഗമനപരമായ ജനാനുകൂല സർക്കാരുകൾ അധികാരത്തിലേറി. ഈ സർക്കാരുകൾ അപകീർത്തികരമായ നിയോ ലിബറൽ നയങ്ങൾ ഉപേക്ഷിച്ച് ജനതാൽപ്പര്യവും ജനക്ഷേമവും മുൻനിർത്തിയുള്ള നയങ്ങൾ നടപ്പാക്കുമെന്നും ജനങ്ങളെ അണിനിരത്തിക്കൊണ്ട് അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും സാമ്രാജ്യത്വ ശക്തികളുടെയും ഭീഷണികളെ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഭരണകൂട മർദനങ്ങളെയും ഉടമകളുടെ പ്രതികാരനടപടികളെയും യുഎപിഎ, എസ്മ, തുടങ്ങിയ ഏകാധിപത്യപരമായ സർക്കാർ ഇടപെടലുകളെയും കോടതികളുടെ നിരോധനങ്ങളെയും അതുപോലുള്ള അസംഖ്യം പ്രയാസങ്ങളെയും അതിജീവിച്ച് മാർച്ച് 28നും 29 നും ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ഉജ്വലമായ രാജ്യവ്യാപക പണിമുടക്കിൽ അണിനിരന്ന കോടിക്കണക്കിന് തൊഴിലാളികൾക്ക് അഭിവാദനങ്ങൾ. സംയുക്തതൊഴിലാളി പ്രക്ഷോഭസമിതി തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾ മാത്രമല്ല പണിമുടക്കിന്റെ ആവശ്യങ്ങളായി ഉയർത്തിയത് എന്നത് ശ്രദ്ധേയമാണ്.

ബിജെപിയുടെയും ആർഎസ്എസിന്റെയും അതിന്റെ വിവിധ ഘടകങ്ങളുടെയും രാഷ്ട്രീയ പദ്ധതിയായ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ആക്രമണത്തിൽ തകരുന്ന ഇന്ത്യൻ ജനതയുടെ ഐക്യം സംരക്ഷിക്കാൻ മുഴുവൻ ശക്തിയും പ്രയോഗിക്കുമെന്ന് സിഐടിയു പ്രതിജ്ഞയെടുക്കുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സംഘപരിവാർ മതവിശ്വാസത്തെ ഉപയോഗിച്ച് സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കുകയാണ്. ജനതയെ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസിന്റെയും അതിന്റെ വിവിധ ഘടക സംഘടനകളുടെയും ശ്രമത്തെ ശക്തമായി അപലപിക്കുന്നു.
ഈ മെയ് ദിനത്തിൽ, രാജ്യത്തെ തൊഴിലാളിവർഗത്തോട് സിഐടിയു അഭ്യർഥിക്കുന്നത് വ്യവസ്ഥാ പ്രതിസന്ധി നേരിടുന്ന മുതലാളിവർഗം നടത്തുന്ന കടന്നാക്രമണങ്ങളെപ്പറ്റി അതിന്റെ സമഗ്രതയിൽ മനസ്സിലാക്കണമെന്നാണ്. ആ പ്രതിസന്ധിയിൽ ആക്രമണങ്ങൾ കൂട്ടി ഭാരം മുഴുവൻ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു കൊണ്ടല്ലാതെ മുതലാളിത്തത്തിന് കരകയറാനാകില്ല. വലതുപക്ഷ ഏകാധിപത്യ ഗവൺമെന്റുകളുടെ പിന്തുണയൊടെ ജനകീയ സമരങ്ങളെ അടിച്ചമർത്തിക്കൊണ്ടല്ലാതെ അവർക്ക് തങ്ങളുടെ ലാഭവും ആസ്തിയും സംരക്ഷിച്ചു നിർത്താനാകില്ല.
രാജ്യത്ത് ആദ്യമായി മെയ് ദിനം ആചരിച്ചുകൊണ്ട് എം ശിങ്കാരവേലു ചെട്ടിയാർ അന്നത്തെ മദിരാശി നഗരത്തിൽ ചെമ്പതാക ഉയർത്തിയിട്ട് നൂറു വർഷത്തോടടുക്കുകയാണ്. മുഴുവൻ താെഴിലാളി വർഗത്തിന്റെയും ഐക്യവും കർഷകരുമായുള്ള ഐക്യവും അധ്വാനിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളും പുരോഗമനവാദികളായ എല്ലാ നല്ലവരുമായുള്ള ഐക്യവും ശക്തിപ്പെടുത്താൻ വിഭജനവാദികളുടെ എല്ലാ കുതന്ത്രങ്ങളെയും തോൽപ്പിച്ച് മുന്നേറും എന്ന് പ്രതിജ്ഞ ചെയ്യാം. നമ്മുടെ മേഖലാ തല ആവശ്യങ്ങളെ മുൻ നിർത്തിയും പൊതുആവശ്യങ്ങൾ ഉന്നയിച്ചും ലോകത്താകെയുള്ള അധ്വാനിക്കുന്ന മനുഷ്യർക്കാകെ ദുരിതം സമ്മാനിച്ച നവലിബറലിസത്തിനെതിരായുമുള്ള ഐക്യസമരങ്ങൾ ശക്തിപ്പെടുത്തുമെന്ന് നമുക്ക് ശപഥം ചെയ്യാം. മേഖലാ തല ആവശ്യങ്ങളെ മുൻ നിർത്തിയും പൊതുആവശ്യങ്ങൾ ഉന്നയിച്ചും ലോകത്താകെയുള്ള അധ്വാനിക്കുന്ന മനുഷ്യർക്കാകെ ദുരിതം സമ്മാനിച്ച നവലിബറലിസത്തിനെതിരായുമുള്ള ഐക്യസമരങ്ങൾ ശക്തിപ്പെടുത്തുമെന്ന് നമുക്ക് ശപഥം ചെയ്യാം.

മുതലാളിത്ത വ്യവസ്ഥയുടെ പരാജയങ്ങൾ തുറന്നു കാട്ടാനും ആഗോള തലത്തിൽത്തന്നെ സമ്പത്തുൽപ്പാദിപ്പിക്കുന്ന തൊഴിലാളികളുടെയും അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും അടിസ്ഥാനാവശ്യങ്ങൾ - ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവ - നിറവേറ്റുന്നതിൽ അത് പരാജയമാണെന്നും അതൊക്കെയും ഒരു പിടി അതിസമ്പന്നർ കൈയടക്കി വച്ചിരിക്കുകയാണെന്നും ബോധ്യപ്പെ ടുത്താനുമായി യോജിച്ച പ്രക്ഷോഭങ്ങളെ കുറേക്കൂടി ഉന്നത നിലവാരത്തിലേക്ക് എത്തിക്കുമെന്ന് നമുക്ക് പ്രഖ്യാപിക്കാം.ജനക്ഷേമകരമായ ഒരു ബദൽ നയത്തിനു വേണ്ടിയുള്ള സമരത്തിന് തയ്യാറെടുക്കാം.

മെയ് ദിനം നീണാൾ വാഴട്ടെ
തൊഴിലാളി വർഗ ഐക്യം നീണാൾ വാഴട്ടെ
തൊഴിലാളി കർഷക ഐക്യം വിജയിക്കട്ടെ
സോഷ്യലിസം നീണാൾ വാഴട്ടെ
മുതലാളിത്തം തകരട്ടെ.



Credits Kerala || Deshabhimani ​Online ​News https://ift.tt/KsfFjoY

Comments

Archive

Contact Form

Send