റൂർകിയില്‍നിന്ന് മുസ്ലിങ്ങളെ കുടിയിറക്കാന്‍ നീക്കം
റൂർകി
"കശ്മീർ ഫയൽസ്' സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉത്തരാഖണ്ഡിലെ ഹരിദ്വാര് ജില്ലയിലെ റൂര്ക്കിയില് ഹിന്ദുത്വവാദികൾ മുസ്ലിങ്ങളെ കുടിയൊഴിപ്പിക്കുന്നതായി റിപ്പോർട്ട്. റൂര്ക്കിയിലെ ഭഗവാൻപുർ മേഖലയിൽ ഹനുമാൻ ജയന്തി ശോഭാ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. പിന്നാലെ മുസ്ലിം വാസസ്ഥലങ്ങളിൽനിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റൂര്ക്കിയിലെ ദാദാ ജലാൽപുറില് മുസ്ലിം കോളനികൾക്കുമുന്നിൽ ദിവസങ്ങളായി ബുൾഡോസറുകൾ നിർത്തിയിട്ടിരിക്കുന്നു. ശോഭാ യാത്രയ്ക്കുനേരെ കല്ലെറിഞ്ഞവര് ഇവിടെയുണ്ടെന്നും അവരെ ജയിലിലടച്ചില്ലെങ്കിൽ ബുധനാഴ്ച വൻ പ്രക്ഷോഭമുണ്ടാകുമെന്നാണ് ഹിന്ദുത്വസംഘടാനാ നേതാക്കളുടെ ഭീഷണി.
ആക്രമണം ഭയന്ന് നിരവധി മുസ്ലിം കുടുംബങ്ങൾ നാടുവിട്ടു. മറ്റുള്ളവരുടെ വീടുകൾ ഇടിച്ചുനിരത്തൽ ഭീഷണിയില്. കശ്മീർ ഫയൽസ് സിനിമ വലിയ പ്രചോദനമായെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ഹിന്ദുക്കൾ ഉണർന്നെണീക്കണമെന്നും പ്രദേശത്തെ ഹിന്ദുത്വ സംഘടനാ നേതാവ് നവീൻ സെയ്നി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/jDzaqZ8
Comments