സുബൈർ കൊലപാതകം; പ്രതികൾ ഉപയോ​ഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി, ഉപേക്ഷിച്ചത് കഞ്ചിക്കോട്

പാലക്കാട്> എലപ്പുള്ളിയില് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം ആക്രമിസംഘം രക്ഷപ്പെടാൻ ഉപ​യോ​ഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കെഎൽ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്.

വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നേരത്തെ ആക്രമിസംഘമെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ആര്എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ പേരിലുള്ള കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ സഞ്ജിത്തിന്റെതാണെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു.

സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വൈരാ​ഗ്യമാണ് സുബൈറിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. മാരകായുധങ്ങള് ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില് ആസൂത്രണമുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.

സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുെട അടിസ്ഥാനത്തിലാണ് എഫ്ഐആർ. ഇതേസമയം സുബൈറിന്റെ കബറടക്കം ഇന്ന് നടക്കും. രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.



Credits Kerala || Deshabhimani ​Online ​News https://ift.tt/TNKzkM4

Comments

Archive

Contact Form

Send