കുൽഗാമിൽ ജയ്ഷെ ഭീകരനെ വധിച്ചു
ശ്രീനഗർ
ജമ്മു കശ്മീരിലെ കുൽഗാമിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് സംഘാംഗമായ ഭീകരൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ സ്വദേശിയായ ഭീകരനാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ മിർഹാമ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തിയ സൈന്യത്തിനുനേരെ ഇയാൾ നിറയൊഴിക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി മോദി ഞായറാഴ്ച ജമ്മു കശ്മീരിലെത്തും. ദേശീയ അന്വേഷണ ഏജന്സി തലവന് അടക്കമുള്ള പ്രമുഖര് ജമ്മുവിലെ സ്ഥിതി നേരിട്ടുവിലയിരുത്താന് എത്തിയിട്ടുണ്ട്.
Credits National || Deshabhimani Online News https://ift.tt/WR9Cpyh
Comments