മധ്യപ്രദേശിൽ സംഘപരിവാർ 
2 ആ​ദിവാസികളെ തല്ലിക്കൊന്നു ; മര്‍ദനം 
പശുക്കടത്ത് 
ആരോപിച്ച്


ഭോപാൽ
മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് ആദിവാസികളെ തല്ലിക്കൊന്നു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സിയോനി ജില്ലയിലെ കുറൈ ട്രൈബൽ ബ്ലോക്കിൽ തിങ്കൾ രാത്രിയാണ് സംഭവം.

ബജ്റം​ഗ്ദൾ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്ട്ട്. പുറത്തുനിന്നുള്ളവര് എത്തി ​ഇവരെ വിളിച്ചിറക്കി മര്ദ്ദിക്കുകയായിരുന്നു. അക്രമികളെ പിടികൂടാന് ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഒരു കോടി വീതം നഷ്ടപരിഹാരവും നല്കണമെന്നും കൊല്ലപ്പെട്ടവരുടെ അടുത്തബന്ധുവിന് സര്ക്കാര് ജോലിയും നല്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള് സമീപത്തെ ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/eJC1rBG

Comments

Archive

Contact Form

Send