കര്‍ണാടക ബിജെപി എംഎൽഎയുടെ വെളിപ്പെടുത്തല്‍ "2500 കോടി കൊടുത്താല്‍ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു
ബംഗളൂരു
2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി ഡൽഹിയിൽ നിന്നെത്തിയ ചിലർ തന്നെ സമീപിച്ചെന്ന് കർണാടകത്തിലെ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നാലിന്റെ വെളിപ്പെടുത്തൽ. ബെലഗാവി ജില്ലയിലെ രാംദുർഗിൽ നടന്ന റാലിയിലാണ് വെളിപ്പെടുത്തല്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും അടുപ്പമുണ്ടെന്ന് പറഞ്ഞ് ഡൽഹിയിൽ നിന്നെത്തിയ കുറച്ച് ആളുകളാണ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്. "നദ്ദയെ കാണാൻ കൊണ്ടുപോകാമെന്നും അവർ പറഞ്ഞു. പക്ഷേ, ഞാനത് നിരസിച്ചു’– ബസനഗൗഡ പറഞ്ഞു. അതേസമയം ബസനഗൗഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/L91blp2
Comments