‘ഫിഫ്‌റ്റി ഫിഫ്‌റ്റി’ ; ഒരു കോടിയുടെ ഞായർ ലോട്ടറി വരുന്നു, ടിക്കറ്റ് വില 50 രൂപ
തിരുവനന്തപുരം
കേരള ലോട്ടറിയുടെ എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ടിക്കറ്റ് പുനരാരംഭിക്കും. ‘ഫിഫ്റ്റി–-ഫിഫ്റ്റി’ എന്ന പേരിൽ പുറത്തിറക്കുന്ന ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഒരു കോടിരൂപ. രണ്ടാം സമ്മാനം 10 ലക്ഷം. തിങ്കളാഴ്ച തിരുവനന്തപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ ടിക്കറ്റ് പുറത്തിറക്കും. 29ന് ആദ്യ നറുക്കെടുപ്പ്. ടിക്കറ്റ് വില 50 രൂപ.
12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കും. വിൽപ്പനയുടെ പുരോഗതി അനുസരിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും അച്ചടി. പ്രളയം, കോവിഡ് പശ്ചാത്തലത്തിലാണ് ഞായർ നറുക്കെടുപ്പ് നിർത്തിയത്. ഇത് പുനരാരംഭിക്കണമെന്ന് ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3vsm5A8
Comments