ഗോതമ്പ്‌ പ്രതിസന്ധി : ആട്ട വില കുതിക്കുന്നു


ന്യൂഡൽഹി
പാചകവാതക വില ആയിരം കടന്നതിനൊപ്പം രാജ്യത്ത് ഗോതമ്പുപൊടിയുടെയും (ആട്ട) ബ്രഡിന്റെയും വിലയിൽ കുതിച്ചുകയറ്റം. ആൻഡമാനിലെ പോർട്ട്ബ്ലയറിൽ ആട്ട കിലോയ്ക്ക് 59 രൂപയായി. മുംബൈയിൽ 49 രൂപയാണ്. ഏപ്രിലിൽ ആട്ടയുടെ ശരാശരി വില 32.38 രൂപയായി വർധിച്ചിരുന്നു. മുൻവർഷത്തേക്കാൾ 9.15 ശതമാനമാണ് കൂടിയത്.

രാജ്യത്തെ 156 കേന്ദ്രത്തിലെ ചില്ലറവിപണി വില പരിഗണിച്ചാണ് ശരാശരി വില കണക്കാക്കുന്നത്. കൂടിയ വില പോർട്ട്ബ്ലയറിലാണെങ്കിൽ കുറഞ്ഞ വില പുരുലിയയിലാണ്–- കിലോയ്ക്ക് 22 രൂപ. ചെന്നൈയിൽ 34 ഉം കൊൽക്കത്തയിൽ 29 ഉം രൂപയാണ്. ബേക്കറി ബ്രഡിനും വില ഉയരുകയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 8.39 ശതമാനമാണ് കൂടിയത്. 2015 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യത്ത് ഗോതമ്പ് ഉൽപ്പാദനം കുറഞ്ഞപ്പോഴും സ്വകാര്യ കച്ചവടക്കാരെ സഹായിക്കുംവിധം കയറ്റുമതിക്ക് ഊന്നൽ നൽകുന്ന കേന്ദ്രനയമാണ് വിലക്കയറ്റത്തിന് വഴിയൊരുക്കുന്നത്. മുൻ വർഷം 444 ലക്ഷം ടൺ ​ഗോതമ്പ് സംഭരിച്ചിടത്ത് ഈ വർഷം 195 ലക്ഷം ടൺ മാത്രമാണ് സംഭരണം.



Credits National || Deshabhimani ​Online ​News https://ift.tt/kSHIEQV

Comments

Archive

Contact Form

Send