ഉച്ചഭാഷിണിവിവാദം: പുലർച്ചെ ഭക്തിഗാനംവയ്ക്കാൻ ഹനുമാൻ സേന
മാണ്ഡ്യ
പള്ളികളിൽ ഉച്ചഭാഷിണികൾ വിലക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെ കർണാടകത്തിലെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ മെയ് ഒമ്പതുമുതൽ പുലർച്ചെ ഭക്തിഗാനങ്ങൾ ആലപിക്കുമെന്ന് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് പറഞ്ഞു.
പള്ളികളിലെ ഉച്ചഭാഷിണികൾക്കെതിരെ നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഹനുമാൻ ചാലിസയോ സുപ്രഭാതമോ ഓംകാരമോ ഭക്തിഗാനങ്ങളോ ഉപയോഗിച്ച് അതിനെ നേരിടും. ഹിന്ദു വോട്ടുകൾ കൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നതെന്ന് പറഞ്ഞ മുത്തലിക് ശ്രീരാമസേനാ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചാൽ അത് ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും ഭീഷണിമുഴക്കി.
Credits National || Deshabhimani Online News https://ift.tt/jbN51XQ
Comments