ഡൽഹിയിൽ രണ്ടിടത്തുകൂടി ‘ഒഴിപ്പിക്കൽ’ ; മംഗോൾപുരിയിൽ പ്രദേശവാസികളെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടു
ന്യൂഡൽഹി
ഷഹീൻബാഗിലെ ഒഴിപ്പിക്കൽ ജനകീയ പ്രതിരോധത്തെത്തുടർന്ന് പരാജയപ്പെട്ടതിനുശേഷവും ഡൽഹിയിൽ ബുൾഡോസർ ഇറക്കി ‘ഒഴിപ്പിക്കൽ’. ഉത്തര ഡൽഹി മുനിസിപ്പൽ കോർപറേഷൻ മംഗോൾപുരിയിലും ദക്ഷിണ ഡൽഹി കോർപറേഷൻ ന്യൂ ഫ്രണ്ട്സ് കോളനിയിലുമാണ് ചൊവ്വാഴ്ച രാവിലെ ഒഴിപ്പിക്കൽ നടത്തിയത്. പ്രതിഷേധം ഭയന്ന് വൻസുരക്ഷയാണ് പൊലീസ് രണ്ടിടത്തും ഒരുക്കിയത്. നോട്ടീസ് നൽകാതെയായിരുന്നു നടപടി.
മംഗോൾപുരിയിൽ പ്രദേശവാസികളെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടശേഷമാണ് വഴിവക്കിലെ കടകളും സ്റ്റാളുകളും തകർത്തത്. അതേസമയം, കോർപറേഷന് നികുതിയൊടുക്കിയ രേഖകൾ ചിലർ കാട്ടിയെങ്കിലും അധികൃതർ വഴങ്ങിയില്ല. അതേസമയം, ഒഴിപ്പിക്കലിനുള്ള ചെലവും ‘കൈയേറ്റ’ക്കാരിൽനിന്ന് ഈടാക്കാനാണ് ബിജെപി ഭരിക്കുന്ന ഇരു കോർപറേഷന്റെയും നീക്കം.
Credits National || Deshabhimani Online News https://ift.tt/mpRFSXb
Comments