സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; വിശ്വാസികൾ ആഘോഷത്തിൽ

കൊച്ചി> ഒരു മാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പെരുന്നാൾ നമസ്കാരങ്ങളും ഒത്തുചേരലുകളുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷമാക്കി. ഈദ് സന്ദേശം പങ്കുവെച്ച് എല്ലാവരും ആഘോഷത്തിൽ പങ്കുചേർന്നു.

മുഖ്യമന്ത്രി പിണറായി വിജൻ എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു..

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം. ഏവർക്കും ആഹ്ളാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/ZSgDUqz

Comments

Archive

Contact Form

Send