നിരത്തിലെ നമാസ്‌ വിലക്കി ; പള്ളികളിലെ ഒരുലക്ഷത്തോളം ഉച്ചഭാഷിണികളുടെ ഒച്ചയും കുറപ്പിച്ചു : യോഗി ആദിത്യനാഥ്‌


ന്യൂഡൽഹി
അധികാരത്തിൽ എത്തിയശേഷം ഉത്തർപ്രദേശിലെ നിരത്തുകളിൽ നമാസ് നടത്തുന്നതിന് പൂർണവിലക്ക് ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ‘പള്ളികളിലെ ഒരുലക്ഷത്തോളം ഉച്ചഭാഷിണികളുടെ ഒച്ചയും കുറപ്പിച്ചു. പലയിടത്തും ഉച്ചഭാഷിണികൾ ഒഴിവാക്കി’–- പാഞ്ചജന്യത്തിന്റെയും ഓർഗനൈസറിന്റെയും 75–-ാം വാർഷികാഘോഷച്ചടങ്ങിൽ ആദിത്യനാഥ് പറഞ്ഞു. ഗോവയിൽ ആത്മീയത വളർത്താനും ക്ഷേത്രങ്ങൾ നവീകരിക്കാനും ബജറ്റിൽ തുക വകയിരുത്തിയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ പ്രത്യേകസമിതി രൂപീകരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ് ധാമി അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/tvNODge

Comments

Archive

Contact Form

Send