​ഗുജറാത്തിലെ കോൺ​ഗ്രസ് 
എംഎൽഎ 
ബിജെപിയിൽ


​ഗാന്ധിന​ഗർ
​ഗുജറാത്തിലെ കോൺ​ഗ്രസ് എംഎൽഎ അശ്വിൻ കോട്വാൾ(58)ബിജെപിയിൽ ചേർന്നു. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആദിവാസി നേതാവും മൂന്നുതവണ എംഎൽഎയുമായ നേതാവിന്റെ പടിയിറക്കം. കോണ്​ഗ്രസില് നിന്ന് നേരിട്ട അനീതിയോടുള്ള പ്രതിഷേധമാണിതെന്ന് അശ്വിൻ കോട്വാൾ പറഞ്ഞു. സബർകാന്ത ജില്ലയിലെ ഖേദ്ബ്രഹ്മ സീറ്റിൽനിന്ന് അശ്വിൻ മൂന്നുവട്ടം സഭയിലെത്തി. എംഎൽഎ സ്ഥാനവും രാജിവച്ചു. ഇതോടെ 182 അംഗ സഭയിൽ കോൺഗ്രസ് അംഗബലം 63 ആയി.



Credits National || Deshabhimani ​Online ​News https://ift.tt/yzoCtl0

Comments

Archive

Contact Form

Send