കെപിപിഎൽ: ന്യൂസ്‌പ്രിന്റ് ഉൽപ്പാദനം മുഖ്യമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യും
കോട്ടയം
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനിയായ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ(കെപിപിഎൽ) പ്രവർത്തനോദ്ഘാടനം വ്യാഴം പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ന്യൂസ്പ്രിന്റാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുക. വെള്ളൂർ കെപിപിഎല്ലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, സഹകരണ മന്ത്രി വി എൻ വാസവൻ, എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ ഉമ്മൻചാണ്ടി, സി കെ ആശ, മോൻസ് ജോസഫ്, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെപിപിഎൽ സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും.
കേന്ദ്രസർക്കാർ നഷ്ടത്തിലാക്കി വിൽപനയ്ക്കുവച്ച ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കി കെപിപിഎല്ലായി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ആദ്യഘട്ട പുനരുദ്ധാരണം പൂർത്തിയാക്കിയാണ് ഉൽപാദനത്തിലേക്ക് കടക്കുന്നത്. ആദ്യ പേപ്പർ റീൽ വ്യാഴാഴ്ച തന്നെ പുറത്തിറക്കും.
Credits Kerala || Deshabhimani Online News https://ift.tt/giqQxYE
Comments