സ്വതന്ത്ര കർഷകത്തൊഴിലാളി കമീഷൻ വേണം: പി സായ്‌നാഥ്‌


ന്യൂഡൽഹി
കർഷകത്തൊഴിലാളികളുടെ പ്രശ്നം മുഖ്യധാരയിൽ എത്തിക്കാൻ സംഘടനകളുടെ നേതൃത്വത്തിൽ സ്വതന്ത്ര കർഷകത്തൊഴിലാളി കമീഷൻ രൂപീകരിക്കണമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പി സായ്നാഥ് പറഞ്ഞു. കർഷകത്തൊഴിലാളി സംഘടനകളുടെ സംയുക്ത അഖിലേന്ത്യ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയിൽ വ്യക്തമായ നയം മുന്നോട്ടുവയ്ക്കാൻ കമീഷനാകണം. കൃഷിരീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടണം. വനിതാ കർഷക സംഘടനകൾ, ദളിത് കർഷക സംഘടനകൾ തുടങ്ങിവയെയും ഉൾക്കൊള്ളണം.

സ്വാമിനാഥൻ കമീഷൻ റിപ്പോട്ടിൽ ഒരു ചർച്ചപോലും യുപിഎ, എൻഡിഎ സർക്കാരുകൾ നടത്തിയില്ലെന്നും സായ്നാഥ് കുറ്റപ്പെടുത്തി.



Credits National || Deshabhimani ​Online ​News https://ift.tt/xtPyzW7

Comments

Archive

Contact Form

Send