രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിക്കുന്നു


ന്യൂഡൽഹി
രാജ്യത്ത് വിലക്കയറ്റത്തോടൊപ്പം രൂക്ഷമായ തൊഴിലില്ലായ്മയ കുതിക്കുന്നു. ഏപ്രിലിൽ തൊഴിലില്ലായ്മാ നിരക്ക് 7.83 ശതമാനമായി. മാർച്ചിൽ 7.6 ശതമാനമായിരുന്നു. നഗരങ്ങളിലെ നിരക്ക് മാർച്ചിലെ 8.28 ശതമാനത്തിൽ നിന്ന് 9.22 ആയി ഉയർന്നു. ഗ്രാമങ്ങളിൽ 7.29 ശതമാനത്തിൽ നിന്ന് 7.18 ആയി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഇഐ)യാണ് കണക്ക് പുറത്തുവിട്ടത്.

ഏറ്റവും ഉയർന്ന നിരക്ക് ഹരിയാനയില്–- 34.5 ശതമാനം. രാജസ്ഥാനിൽ 28.8 ഉം ബിഹാറിൽ 21.2 ഉം ഡൽഹിയിൽ 11.2 ഉം ആണ് നിരക്ക്. പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ജനുവരിയിൽ 11.14 ലക്ഷം പുതിയ വരിക്കാരുണ്ടായിരുന്നത് ഫെബ്രുവരിയിൽ 9.34 ലക്ഷമായി കുറഞ്ഞു.

ഇന്ത്യയിൽ നിയമപ്രകാരം തൊഴിലെടുക്കാവുന്ന 90 കോടി പേരിൽ പകുതിയിലേറെയും തൊഴിൽ കിട്ടാതെ നിരാശരായി തൊഴിലന്വേഷണം അവസാനിപ്പിച്ചതായി സിഎംഇഐ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ പങ്കാളിത്ത നിരക്ക് 46 ശതമാനത്തിൽ നിന്നും നാൽപ്പതായി കുറഞ്ഞു. മാർച്ചിൽ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 6.91 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.68 ശതമാനമാണ്.



Credits National || Deshabhimani ​Online ​News https://ift.tt/Giqal6c

Comments

Archive

Contact Form

Send