ലീന ഹാപ്പി, ഡോക്ടറുടെ കരുതലില്‍

കൊച്ചി
ഭൂതത്താൻകെട്ട് സ്വദേശിനി ലീനയ്ക്ക് തിങ്കളാഴ്ച രണ്ടാം ജന്മത്തിലെ രണ്ടാം പിറന്നാൾ ദിനമാണ്. 2020 മെയ് ഒമ്പതിനാണ് മറ്റൊരാളുടെ ഹൃദയവുമായി ലീന ജീവൻ വീണ്ടെടുത്തത്. അന്ന് തന്റെ ഹൃദയതാളം കാത്തുസൂക്ഷിച്ച കരങ്ങൾ ഇക്കുറി തൃക്കാക്കരയിൽ എൽഡിഎഫിനായി തേര് തെളിക്കുമ്പോൾ ലീന ഇരട്ടി സന്തോഷത്തിലാണ്. തുടിക്കുന്ന ഹൃദയവുമായി ഓടിയെത്തിയ ഡോ. ജോ ജോസഫിനെ മറക്കുന്നതെങ്ങനെ.
ലീനയ്ക്കായി തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ അധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയം ഹെലികോപ്റ്ററിൽ എത്തിച്ചപ്പോൾ കൊച്ചിയിൽ ഏറ്റുവാങ്ങിയത് ഡോ. ജോ ജോസഫാണ്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിലെ ആദ്യദൗത്യംകൂടിയായിരുന്നു അത്.
|

‘അന്ന് ഹൃദയം ഏറ്റുവാങ്ങി ഡോ. ജോ ജോസഫ് നടന്നുവരുന്ന ചിത്രം കഴിഞ്ഞദിവസങ്ങളിൽ വീണ്ടും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡോക്ടറുടെ സാന്നിധ്യം രക്ഷയാണെന്ന ചിന്തയാണ് മനസ്സിൽ തോന്നിയത്. ചികിത്സാസമയത്ത് ഡോക്ടർ ഏറെ ആത്മവിശ്വാസം നൽകി. രോഗിയാണെന്ന സഹതാപം പ്രകടിപ്പിക്കാതെയാണ് പെരുമാറുന്നത്. ഏത് സാഹചര്യവും കൃത്യതയോടെ വിശദീകരിക്കും.’–- ഡോ. ജോ ജോസഫിനൊപ്പമുണ്ടായിരുന്ന നാളുകളിലെ ഒരു നിമിഷവും ലീന മറന്നിട്ടില്ല. പ്രിയപ്പെട്ട ഡോക്ടർക്ക് ആശംസകൾ നേരുന്നതായും വിജയിക്കുമെന്നതിൽ സംശയമില്ലെന്നും -ലീന കൂട്ടിച്ചേർത്തു. ഭർത്താവ് ഷിബു മൂന്നാറിൽ പത്രപ്രവർത്തകനാണ്. മക്കൾ: ഷിയോണ, ബേസിൽ.



Credits Kerala || Deshabhimani ​Online ​News https://ift.tt/pYElwR3

Comments

Archive

Contact Form

Send