രാഹുലിനെ 13ന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് ഇഡി
ന്യൂഡൽഹി
‘നാഷണൽ ഹെറാൾഡ്’ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നോട്ടീസ്. ചോദ്യംചെയ്യലിന് 13ന് ഹാജരാകണം. വ്യാഴാഴ്ച ഹാജരാകാനായിരുന്നു ഇഡി ആദ്യം ആവശ്യപ്പെട്ടത്. വിദേശത്താണെന്നും ഞായറാഴ്ചയ്ക്കുശേഷം ഹാജരാകാമെന്നും രാഹുൽ അറിയിച്ചതോടെയാണ് പുതിയ നോട്ടീസ്.
കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോട് ബുധനാഴ്ച ഹാജരാകാന് നിർദേശിച്ചു. സോണിയക്ക് കോവിഡാണെങ്കിലും ഇഡി നിര്ദേശിച്ച സമയത്തു ഹാജരാകുമെന്ന് കോൺഗ്രസ് അറിയിച്ചു. നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനി സോണിയയും രാഹുലും മുഖ്യ ഓഹരി ഉടമകളായ യങ് ഇന്ത്യാ ലിമിറ്റഡ് ഏറ്റെടുത്തതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിച്ചെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് നടപടി. 2000 കോടി ആസ്തിയുള്ള എജെഎല്ലിനെ 50 ലക്ഷം രൂപയ്ക്കാണ് ഏറ്റെടുത്തത്.എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു.
Credits National || Deshabhimani Online News https://ift.tt/8FIYunC
Comments