ഡൽഹി മന്ത്രിയുടെ സ്ഥാപനങ്ങളിൽ റെയ്‌ഡ് ; 2.23 കോടിയും 1.8 കിലോ സ്വർണവും പിടിച്ചു
ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനുമായി ബന്ധപ്പെട്ട വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ രണ്ടുകോടിയിലേറെ രൂപയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തു. രാംപ്രകാശ് ജ്വല്ലേഴ്സിൽനിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. ഇതിന്റെ ഡയറക്ടർമാരായ വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ, നവീൻ ജെയിൻ എന്നിവർ സത്യേന്ദ്ര ജെയിനിന്റെ കള്ളപ്പണഇടപാടുകളിൽ പങ്കാളികളായിരുന്നെന്ന് ഇഡി ആരോപിച്ചു. തിങ്കളാഴ്ചയാണ് റെയ്ഡ് നടത്തിയത്. ആംആദ്മി പാർടിയെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ബിജെപിയും അന്വേഷണഏജൻസികളും നടത്തുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/upKjLJN
Comments