കശ്‌മീരിൽ പാക് ഭീകരനടക്കം 
3 പേരെ വധിച്ചു


ന്യൂഡൽഹി
കുപ്വാരയിലും ഷോപ്പിയാനിലും ഏറ്റുമുട്ടലുകളിൽ മൂന്നു ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്വാരയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ ഹൻസല്ലയാണ്. മൂന്നുപേർ രക്ഷപ്പെട്ടു. സോപോറിലെ പാനിപോറ വനമേഖലയിൽ പുലർച്ചെ സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ അലൂറയിലെ ബദിമാർഗിൽ നടത്തിയ തിരച്ചിലിനിടെ ഒരാളെ വധിച്ചു. ഷോപ്പിയാനിൽ വാടകയ്ക്കെടുത്ത വാഹനം പൊട്ടിത്തെറിച്ച് സൈനികൻ മരിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാങ്ക് മാനേജരെ
വധിച്ചവരെ 
തിരിച്ചറിഞ്ഞെന്ന് പൊലീസ്
കുൽഗാമിൽ എലാക്വി ദേഹതി ബാങ്ക് മാനേജർ രാജസ്ഥാൻ സ്വദേശി വിജയ് കുമാറിനെ (27) വധിച്ച ഭീകരന്മാരെ തിരിച്ചറിഞ്ഞുവെന്ന് ജമ്മു കശ്മീർ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. താഴ്വരയിലെ കൊലപാതകങ്ങളിൽ പങ്കുള്ള ഹിസ്ബുൾ ഭീകരൻ താലിബ് ഹുസൈനെ ജമ്മു കശ്മീർ പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. മെയ് 12ന് ബുഗ്ഗാം ജില്ലയിലെ ചദൂര വില്ലേജ് ഓഫീസിൽ രാഹുൽ ഭട്ട് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിൽ ഒരാളെ വധിച്ചുവെന്ന് ഐജി വിജയ്കുമാർ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/UwLxnyY

Comments

Archive

Contact Form

Send