സംസ്ഥാന രൂപീകരണ വാർഷികം ; തെലങ്കാനയില്‍ 4 സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങും
ഹൈദരാബാദ്
ഹൈദരാബാദിൽ നാല് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരിംഭിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു. തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ എട്ടാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 2679 കോടി രൂപ ചെലവിൽ ഹൈദരാബാദിലും സമീപ ജില്ലകളിലുമായാണ് ആശുപത്രികൾ സ്ഥാപിക്കുക.
അൽവാൾ, എൽബി നഗർ, സനത് നഗർ, ഗചിബൗളി എന്നിവിടങ്ങളിലാണ് ആശുപത്രി സ്ഥാപിക്കുക. 1000 കിടക്കയുള്ള ആശുപത്രിയിൽ നഴ്സിങ്, പാരാമെഡിക്കൽ പഠന സൗകര്യങ്ങളും ഉണ്ടാകും. കഴിഞ്ഞ എട്ടു വർഷത്തിനിടെ 1.33 ലക്ഷം തസ്തികയിൽ സർക്കാർ നിയമനം നടത്തി.
11,103 കരാർത്തൊഴിലാളികളെ സ്ഥിരപ്പെടുത്തി. വ്യവസായ സൗഹൃദ നയങ്ങളുടെ ഭാഗമായി തടസ്സമില്ലാതെ വൈദ്യുതിയും വെള്ളവും ലഭ്യമാക്കിയെന്നും വിദേശനിക്ഷേപം ആകർഷിക്കാൻ നടപടി കൈക്കൊണ്ടെന്നും അദ്ദേഹം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/T7CPpxF
Comments