പമ്പയാറ്റിൽ 6 മണിക്കൂർ ആറാടി ശിവപാർവതി
കോഴഞ്ചേരി
പമ്പയാറ്റിൽ ആറു മണിക്കൂർ ‘നീരാടി’ ശിവപാർവതി നാടിനെ വെള്ളംകുടിപ്പിച്ചു. നാലുയുവാക്കൾ തടി പിടിക്കാൻ വാടകയ്ക്കെത്തിച്ച പിടിയാന ശിവപാർവതിയെ തിങ്കൾ പകൽ ഒന്നിനാണ് മൂക്കന്നൂർ തകടിയിൽ കടവിൽ കളിക്കാനിറക്കിയത്.അതിനിടെയാണ് ആന ഇടഞ്ഞത്.
തിരികെ കയറാതെ വെള്ളത്തിൽ തിമിർത്ത ശിവപാർവതി നാലരയോടെ ചെറുകോൽ പഞ്ചായത്ത് ഓഫീസിനു സമീപം മറുകരയ്ക്ക് കയറിയെങ്കിലും ഒന്നാംപാപ്പാൻ കല്ലെറിഞ്ഞ് വീണ്ടും നദിയിലേക്കിറക്കി.
വൈകിട്ട് ആറോടെ മൂക്കന്നൂർ ഭാഗത്ത് സ്വയം തിരികെ കരക്ക് കയറിയതോടെ ആശങ്ക ഒഴിഞ്ഞു. ആനയുടെ നീരാട്ട് അയിരൂർ ചെറുകോൽ പഞ്ചായത്തുകളുടെ പമ്പാതീരത്തെ ആശങ്കയിലാഴ്ത്തി. റാന്നിയിൽനിന്ന് എലിഫെന്റ് സ്ക്വാഡും അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. ഒരു മാസം മുമ്പാണ് ഉള്ളൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവപാർവതിയെ പണിക്കായി അയിരൂരിൽ കൊണ്ടുവന്നത്.
Credits Kerala || Deshabhimani Online News https://ift.tt/Eq8awzT
Comments