രാജസ്ഥാനിൽ 70 കോണ്‍​ഗ്രസ് എംഎൽഎമാര്‍ റിസോർട്ടിൽ


ന്യൂഡൽഹി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരം മുറുകുന്ന രാജസ്ഥാനിൽ മന്ത്രിമാരടക്കം 70 എംഎൽഎമാരെ കോൺഗ്രസ് ഉദയ്പുരിലെ റിസോർട്ടിലെത്തിച്ചു. 108 എംഎൽഎമാരിൽ ശേഷിക്കുന്നവർ അടുത്ത ദിവസങ്ങളിലായി എത്തുമെന്ന് നേതാക്കൾ അറിയിച്ചു. 30 എംഎൽഎമാർ വ്യാഴാഴ്ചതന്നെ റിസോർട്ടിൽ എത്തി. 40 പേരെ വെള്ളിയാഴ്ച ബസില് എത്തിച്ചു.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽനിന്ന് വ്യാഴാഴ്ച ബസിൽ തിരിച്ച എംഎൽഎമാർക്ക് ഭിൽവാരയിൽ റവന്യു മന്ത്രി രാംലാൽ ജാട്ട് അത്താഴവിരുന്നൊരുക്കി. ചിന്തൻ ശിബിരം നടത്തിയ പഞ്ചനക്ഷത്ര റിസോർട്ടായ താജിൽ വെള്ളി പുലർച്ചെയാണെത്തിയത്. സംസ്ഥാനത്ത് നാല് രാജ്യസഭാ സീറ്റാണ് ഒഴിവുള്ളത്.

രണ്ട് സീറ്റ് കോൺഗ്രസിനും ഒരു സീറ്റ് ബിജെപിക്കും ലഭിക്കും. നാലാമത്തെ സീറ്റിലേക്കാണ് മൽസരം കടുക്കുന്നത്. കോൺഗ്രസിന്റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയിൽ സ്വതന്ത്രനായി രംഗപ്രവേശം ചെയ്ത കോർപറേറ്റ് മാധ്യമ തലവൻ സുഭാഷ് ചന്ദ്രയും തമ്മിലാണ് മൽസരം. ഹരിയാനയിൽ 2016ൽ സമാന സാഹചര്യത്തിൽ കോൺഗ്രസ് വോട്ടുകൾ പിളർത്തി സുഭാഷ് ചന്ദ്ര ജയിച്ചിരുന്നു. ഹരിയാനയിലും ബിജെപി റാഞ്ചുമോയെന്ന ആശങ്കയിൽ എംഎൽഎമാരെ കോൺഗ്രസ് ഛത്തീസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റി.



Credits National || Deshabhimani ​Online ​News https://ift.tt/AiQv4MR

Comments

Archive

Contact Form

Send