എസ്‌എസ്‌എൽസി ഫലം ഇന്ന്


തിരുവനന്തപുരം
എസ്എസ്എൽസി പരീക്ഷാഫലം ബുധൻ പകൽ മൂന്നിന് സെക്രട്ടറിയറ്റിലെ പിആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

വൈകിട്ടു നാലുമുതൽ പിആർഡി ലൈവ്, സഫലം 2022 ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, pareekshabhavan.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in, വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

എസ്എസ്എൽസി (എച്ച്ഐ) ഫലം sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ)ഫലം thslchiexam. kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം thslcexam.kerala.gov.in ലും എഎച്ച്എസ്എൽസിഫലം ahslcexam.kerala.gov.in ലും ലഭ്യമാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/TgtSMy5

Comments

Archive

Contact Form

Send