എല്ലാ സ്വർണക്കടത്തും 
ഭീകരപ്രവർത്തനമല്ല ; ഡൽഹി ഹൈക്കോടതി നിരീക്ഷണം


ന്യൂഡൽഹി
രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ബാധിക്കാത്ത സ്വർണക്കടത്തലുകൾ യുഎപിഎ കുറ്റം ചുമത്തേണ്ട ഭീകരപ്രവർത്തനമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. സ്വർണക്കടത്തിൽ ഏർപ്പെട്ടതിന് യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തപ്പെട്ട ഒമ്പത് പേർക്ക് നേരത്തേ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരായ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. കള്ളനോട്ടുകളുടെയും നാണയങ്ങളുടെയും നിർമാണം, കൈമാറ്റം, സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ നിയമവിരുദ്ധമാണെങ്കിലും സ്വർണത്തിന്റെ ഉൽപ്പാദനവും സൂക്ഷിക്കലും കൈമാറ്റവും നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സ്വർണത്തിന്റെ ഇറക്കുമതിക്കും വിലക്കില്ല. നിശ്ചിതപരിധിക്ക് പുറത്തുള്ള സ്വർണത്തിന് നികുതി അടയ്ക്കണമെന്ന നിയന്ത്രണമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ സ്വർണം കടത്തിയെന്നതുകൊണ്ടുമാത്രം യുഎപിഎ ചുമത്താനാകില്ല–- ഹൈക്കോടതി വിശദീകരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/ug7VmeE

Comments

Archive

Contact Form

Send