കാൺപുർ വർഗീയ സംഘർഷം; ആയിരത്തോളം പേർക്കെതിരെ കേസ്
ന്യൂഡൽഹി > ഉത്തർപ്രദേശിലെ കാൺപുരിലുണ്ടായ വർഗീയ സംഘർഷത്തിൽ മുഖ്യപ്രതിയടക്കം 36 പേരെ പിടികൂടിയെന്ന് പൊലീസ്. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന സഫർ ഹയാത്ത് ഹാഷ്മിയെ ലഖ്നൗവിൽനിന്നാണ് പിടികൂടിയത്. പൊലീസ് ഇയാളെ കുടുക്കിയതാണെന്ന് കുടുംബം ആരോപിച്ചു. മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. യുപി ഗ്യാങ്റ്റർ നിരോധന നിയമപ്രകാരം ഇവരുടെ വസ്തുക്കൾ കണ്ടുകെട്ടുമെന്ന് പൊലീസ് പറഞ്ഞു. ജ്ഞാൻവാപി മസ്ജിദ് വിഷയത്തിലെ ചാനൽ ചർച്ചയിൽ ബിജെപി വക്താവ് നുപൂർ ശർമ മുഹമ്മദ് നബിയെ അധിക്ഷേപിച്ചത് വിവാദമായിരുന്നു. അതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കാൺപുരിൽ ബന്ദ് പ്രഖ്യാപിച്ചതിനെ എതിർത്ത് ബിജെപിയും രംഗത്തെത്തിയതോടെയാണ് സംഘർഷമുണ്ടായത്.
ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശി. ഇരുഭാഗത്തുനിന്നുമായി മുപ്പതോളം പേർക്കും 13 പൊലീസുകാർക്കും പരിക്കേറ്റു. അതേസമയം, സംഘർഷത്തിനു പിന്നിൽ പോപ്പുലർഫ്രണ്ട് ബന്ധമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/Uf6KVbk
Comments