മംഗളൂരു കോളേജ്‌ ക്ലാസ്‌മുറിയിൽ 
സവർക്കറുടെ ചിത്രം തൂക്കി


മംഗളൂരു
ഹിജാബ് വിഷയത്തിൽ സംഘർഷാവസ്ഥയുള്ള മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ് മുറിയിൽ എബിവിപി പ്രവർത്തകർ സവർക്കറുടെ ചിത്രം തൂക്കി മാലയിട്ടു. ഹമ്പൻകട്ടെയിലെ കോളേജിലെ കൊമേഴ്സ് വിഭാഗം ക്ലാസിൽ ചിത്രം തൂക്കുന്ന ദൃശ്യങ്ങൾ പകർത്തി അവർതന്നെ പ്രചരിപ്പിച്ചു.

സംഭവം വിവാദമായതോടെ പ്രിൻസിപ്പൽ ഡോ. അനസൂയയുടെ നിർദേശത്തിൽ പടങ്ങൾ എടുത്തുമാറ്റി. ഹിജാബ് ധരിച്ചെത്തുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജ് അധ്യയന വർഷത്തിന്റെ പകുതിയിൽ ഡിഗ്രി വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കിയത് വിവാദമായിരുന്നു. പ്രതിഷേധിച്ച വിദ്യാർഥികളെ സസ്പെൻഡ്ചെയ്തി
രുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/EM3Y1kb

Comments

Archive

Contact Form

Send