പഴയകെട്ടിടം പൊളിക്കും; 
ചുറ്റുമതിൽ ഡബിൾ സ്ട്രോങ്ങാക്കും ; മാനസികാരോഗ്യകേന്ദ്രം അടിമുടി മാറും



തിരുവനന്തപുരം
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രവും (തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്) ഹെെടെക്കാകുന്നു. ഇതിന് പഴയ കെട്ടിടവും ചുറ്റുമതിലും സ്റ്റാഫ് പാറ്റേണുമെല്ലാം അടിമുടി മാറ്റും. വർഷങ്ങൾക്കുമുമ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ കാലാനുസൃത മാറ്റംവരുത്തിയാകും നടപടി. ചികിത്സ മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതും പരിഗണനയിലാണ്. രോഗികൾ ചാടിപ്പോകുന്ന സംഭവങ്ങളടക്കം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പദ്ധതി തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ എസ് ഷിനുവിന്റെ നേതൃത്വത്തിൽ 11 അംഗ സമിതി രൂപീകരിച്ചു. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

കുതിരവട്ടത്തെ 
സൂപ്രണ്ടിന് സസ്പെൻഷൻ
കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ സി രമേശനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. ഇവിടെനിന്ന് രക്ഷപ്പെട്ട രോഗി മരിച്ചതിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദേശിച്ചിരുന്നു. റിപ്പോർട്ടിൽ സൂപ്രണ്ടിന് കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തി. സൂപ്രണ്ടിനെതിരെ നടപടിക്കും ശുപാർശ ഉണ്ടായിരുന്നു. തുടർന്നാണ് സസ്പെൻഷൻ.



Credits Kerala || Deshabhimani ​Online ​News https://ift.tt/2erIVNv

Comments

Archive

Contact Form

Send