തവനൂരിൽ തുറന്നു, നാലാമത്തെ സെൻട്രൽ ജയിൽ
തവനൂർ
കേരളപ്പിറവിക്കുശേഷമുള്ള ആദ്യ സെൻട്രൽ ജയിൽ തവനൂർ കൂരടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ജയിലിനുള്ളിലെ പ്രദർശനഹാൾ സന്ദർശിച്ച അദ്ദേഹം 1976 നവംബർ ഒമ്പതിന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ആഭ്യന്തര വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് എഴുതിയ കത്തിന്റെ കോപ്പിയും എ കെ ജിയും ഇ എം എസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കണ്ടപ്പോൾ അൽപ്പനേരം അവ നോക്കിനിന്നു.
സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145ാമത് സെൻട്രൽ ജയിലുമാണ് തവനൂരിലേത്. മൂന്ന് നിലകളിലായി 706 തടവുകാരെ പാർപ്പിക്കാം. 35 കോടിയോളം രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ കെ ടി ജലീൽ എംഎൽഎ അധ്യക്ഷനായി. -ശിലാഫലകം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അനാച്ഛാദനംചെയ്തു. മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. ജയിൽവകുപ്പ് പുറത്തിറക്കിയ സൈകതം പ്രത്യേക സപ്ലിമെന്റ് മന്ത്രി പ്രകാശിപ്പിച്ചു. ജയിൽ സൂപ്രണ്ട് കെ വി ബൈജു, നോഡൽ ഓഫീസർ ഇ കൃഷ്ണദാസ് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/mintzM5
Comments