നിലപാടുകളിൽ ഉറച്ച് മുന്നോട്ട്
കൊച്ചി
നിലപാടുകൾ മുന്നോട്ടുവച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് തൃക്കാക്കരയിൽ നടന്നതെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും ഡോ. ജോ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കലൂർ ലെനിൻ സെന്ററിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനെ വ്യക്തിപരമായി കണ്ടിട്ടില്ല. പാർടി ഏൽപ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചു. താഴെതട്ടിൽവരെ പ്രവർത്തകർ നല്ല പ്രവർത്തനം കാഴ്ചവച്ചു. തോൽവിസംബന്ധിച്ച് പാർടി കൃത്യമായി വിശകലനംചെയ്യും. ഒരു തോൽവികൊണ്ട് പാർടി പിന്നോട്ടുപോകില്ല. കൂടെനിന്ന എല്ലാവർക്കും നന്ദി. ഉമ തോമസിനെ അനുമോദിക്കുന്നതായും ഡോ. ജോ ജോസഫ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/A8QhBWj
Comments