മുഖ്യമന്ത്രിക്കെതിരെ അർഥശൂന്യമായ പ്രതിഷേധം
തൃശൂർ
മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ്–- ബിജെപി സംഘം നടത്തുന്നത് അർഥശൂന്യമായ പ്രതിഷേധമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. തൃശൂർ രാമനിലയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് വിഷയം നേരത്തേ നിരവധി കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയവും ഇതായിരുന്നു. എന്നിട്ടും എൽഡിഎഫിന് അനുകൂല വിധിയുണ്ടായി.
പ്രതിപക്ഷ പ്രതിഷേധം ജനങ്ങളുടെയോ സംസ്ഥാനത്തിന്റെയോ താൽപ്പര്യം സംരക്ഷിക്കാനല്ല. വിവാദത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട്. എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും. പ്രതിപക്ഷത്തിന്റെ അർത്ഥശൂന്യമായ നീക്കം ജനം തിരിച്ചറിയുമെന്നും കാരാട്ട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/JWcOAn4
Comments