മൊഹമ്മദ് സുബൈറിനെതിരായ കേസ് ; ‘പേരും മതവുമാണ് പ്രശ്‌നം’
ന്യൂഡൽഹി
ആൾട്ട് ന്യൂസിന്റെ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മൊഹമ്മദ് സുബൈറിനെ വേട്ടയാടുന്നത് അദ്ദേഹത്തിന്റെ പേരും മതവും തൊഴിലും നോക്കിയെന്ന് അഡ്വ. വൃന്ദാഗ്രോവർ. ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ സുബൈറിനുവേണ്ടി ഹാജരായപ്പോഴാണ് വൃന്ദാഗ്രോവർ വാദം ഉന്നയിച്ചത്. 2018ൽ മൊഹമ്മദ് സുബൈർ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് മതസ്പർധ വളർത്തുന്നതാണെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഹിന്ദുവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. മറ്റു പലരും ഇതേ ട്വീറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സുബൈറിനെ മാത്രം പൊലീസ് വേട്ടയാടുന്നതിനു പിന്നിൽ പേരും മതവും തൊഴിലുമാണ് പ്രശ്നം. വ്യാജവാർത്തകൾ തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകനെതിരായ പ്രതികാര നടപടിയാണിതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
അതേസമയം, കോടതി സുബൈറിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുബൈർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ബംഗളൂരുവിൽ പോയി അദ്ദേഹത്തിന്റെ ഫോണും ലാപ്ടോപ്പും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ടെന്നും മജിസ്ട്രേട്ട് സ്നിഗ്ധാസർവരിയ നിരീക്ഷിച്ചു.
Credits National || Deshabhimani Online News https://ift.tt/Wf6sp3B
Comments