ഇ ഗവേണൻസിൽ കേരളം രാജ്യത്ത്‌ ഒന്നാമത്‌


തിരുവനന്തപുരം
ഇ -ഗവേണൻസ് പൊതുസേവനത്തിൽ (എൻഇഎസ്ഡിഎ) രാജ്യത്ത് കേരളം ഒന്നാമത്. ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ ഇ ഗവേണൻസ് വഴിയുള്ള സേവനങ്ങളിലാണ് കേരളം മുന്നിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്കാര -പൊതുപരാതി പരിഹാര വകുപ്പ് (ഡിഎആർപിജി) നടത്തിയ പഠന റിപോർട്ടിലാണ് കേരളത്തിന്റ മിന്നും നേട്ടം ഇടംപിടിച്ചത്. ഒഡീഷയാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാട് മൂന്നാമത്.

ഗുജറാത്ത് 25–-ാം സ്ഥാനത്താണ്. സംസ്ഥാന സർക്കാരിന്റെ www.kerala.gov.in, www.service.kerala.gov.in എന്നീ പോർട്ടലുകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സംസ്ഥാന ഐടി മിഷന്റെ കീഴിലുള്ള സിഡിറ്റിന്റെ സംഘമാണ് ഇവ വികസിപ്പിച്ചത്.
വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവഹണം സാധ്യമാക്കാൻ കഴിഞ്ഞതാണ് നേട്ടത്തിനു കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/7nkHTvN

Comments

Archive

Contact Form

Send