അജൻഡകൾ വിറപ്പിച്ച്‌ പ്രക്ഷോഭങ്ങൾ


ന്യൂഡൽഹി
ആർഎസ്എസ് അജൻഡ തീവ്രമായി നടപ്പാക്കാനുള്ള രണ്ടാം മോദി സർക്കാരിന്റെ തിരക്കുകൂട്ടൽ രാജ്യത്തെ തള്ളിവിടുന്നത് തുടർച്ചയായ പ്രക്ഷോഭങ്ങളിലേക്ക്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, പൗരത്വ ഭേദഗതി നിയമം, കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ, തൊഴിലാളിദ്രോഹ തൊഴിൽ നിയമങ്ങൾ, ന്യൂനപക്ഷ വേട്ട, പ്രവാചകനിന്ദ, ഏറ്റവും ഒടുവിലായി അഗ്നിപഥ്. വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെങ്കിലും ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ തുടർച്ചയായി മുട്ടുമടക്കേണ്ട അവസ്ഥയിലാണ് മോദി സർക്കാർ.

രണ്ടാമതും അധികാരത്തിലെത്തിയതോടെയാണ് ആർഎസ്എസ് അജൻഡകൾ മോദി തീവ്രമായി നടപ്പാക്കിത്തുടങ്ങിയത്. ആർഎസ്എസിന്റെ നൂറാം വർഷമായ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനമെന്ന ലക്ഷ്യത്തിനായാണ് നീക്കം.

● കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടായിരുന്നു തുടക്കം. പൗരത്വ നിയമഭേദഗതിയും വലിയ പ്രതിഷേധത്തിന് വഴിവച്ചു. പൗരത്വ രജിസ്റ്റർകൂടി കൊണ്ടുവരുമെന്ന് ഷാ പ്രഖ്യാപിച്ചതോടെ പ്രതിഷേധം ആളിപ്പടർന്നു. ഡൽഹി ഷഹീൻബാഗിൽ സ്ത്രീകളടക്കം രണ്ടുമാസത്തോളം പ്രതിഷേധിച്ചു.

● കാർഷിക നിയമങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും എതിരായും പ്രതിഷേധം ഉയർന്നു. ഡൽഹി അതിർത്തി കേന്ദ്രീകരിച്ചുള്ള കർഷക സമരം ഒരു വർഷം നീണ്ടു. അഞ്ഞൂറ് സമരക്കാർ പ്രക്ഷോഭത്തിനിടെ മരിച്ചു. നവംബറിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു.

● ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്ക്കെതിരായും വലിയ പ്രതിഷേധം ഉയർന്നു. അന്തർദേശീയതലത്തില് രാജ്യം ഒറ്റപ്പെട്ടു. ഇന്ത്യയിൽ ന്യൂനപക്ഷത്തെ വേട്ടയാടുന്നതായി യുഎസ് അടക്കം വിലയിരുത്തി.

● അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭത്തിൽ രാജ്യം സ്തംഭിക്കുകയാണ്.



Credits National || Deshabhimani ​Online ​News https://ift.tt/R7beT61

Comments

Archive

Contact Form

Send