സോണിയക്ക്‌ ശ്വാസകോശത്തിൽ അണുബാധ


ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം അണുബാധ സ്ഥിരീകരിച്ചതോടെ സോണിയയെ ഗംഗാറാം ആശുപത്രിയിൽ അടിയന്തരചികിത്സയ്ക്ക് വിധേയയാക്കി.

സൂക്ഷ്മനിരീക്ഷണത്തിലാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മൂക്കിൽനിന്ന് രക്തസ്രാവമുണ്ടായതിനാലാണ് സോണിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി. നാഷണൽ ഹെറാൾഡ് കേസിൽ 23ന് ഹാജരാകാൻ ഇഡി സോണിയക്ക് സമൻസ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ലെന്ന് സോണിയയുടെ ഓഫീസ് പ്രതികരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/nwlA1gB

Comments

Archive

Contact Form

Send