നോട്ടില്‍നിന്ന് ഗാന്ധിജിയെ മാറ്റില്ലെന്ന് ആർബിഐ
ന്യൂഡൽഹി
കറൻസി നോട്ടുകളിൽനിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റാൻ പോകുന്നെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ). ഗാന്ധിജിയുടെ ചിത്രത്തിനുപകരം രബീന്ദ്രനാഥ് ടാഗോറിന്റെയും എ പി ജെ അബ്ദുൾകലാമിന്റെയും ചിത്രങ്ങൾ ഉപയോഗിക്കുമെന്നായിരുന്നു റിപ്പോർട്ട്. അത്തരം ശുപാർശകളൊന്നും നടത്തിയിട്ടില്ലെന്ന് ആർബിഐ അറിയിച്ചു.
ഡൽഹി ഐഐടി എമരിറ്റസ് പ്രൊഫസറായ ദിലീപ് ടി സഹാനിക്കാണ് കറൻസി നോട്ടുകളിലെ വാട്ടർമാർക്ക് തെരഞ്ഞെടുക്കാനുള്ള ചുമതല.
ആർബിഐയും ധനമന്ത്രാലയത്തിനുകീഴിലെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയും (എസ്പിഎം സിഐഎൽ) ഇതിനായി നൽകിയ രണ്ട് സാമ്പിളിൽ ഗാന്ധിജിയും രബീന്ദ്രനാഥ് ടാഗോറും എ പി ജെ അബ്ദുൾകലാമും ഉണ്ടെന്നായിരുന്നു മാധ്യമറിപ്പോർട്ട്.
Credits National || Deshabhimani Online News https://ift.tt/dU5azJ6
Comments