റാഞ്ചി വെടിവയ്പ്: കൊല്ലപ്പെട്ടവർ പ്രതിഷേധത്തിൽ പങ്കെടുക്കാത്തവരെന്ന് കുടുംബം
റാഞ്ചി> റാഞ്ചിയിൽ വെള്ളിയാഴ്ചത്തെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടുപേരും പ്രവാചകനിന്ദയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് കുടുംബം. മുഹമ്മദ് മുദാസിർ കൈഫി, മുഹമ്മദ് സാഹിൽ എന്നിവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചത്തെ പ്രാർഥനയയ്ക്കുശേഷം ജോലിക്ക് പോയ സാഹിലിനെയാണ് പൊലീസ് വെടിവച്ചതെന്നും സഹോദരൻ ഷാക്കിബ് അൻസാരി പറഞ്ഞു. ഇരുവരും പ്രായപൂർത്തിയാകാത്തവരാണെന്നും കുടുംബം പറഞ്ഞു. അതേസമയം, മറിച്ചാണ് ആശുപത്രി രേഖകൾ. വെടിവയ്പിൽ പരിക്കേറ്റ 13 പേർ ചികിത്സയിലാണ്. സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.|
റാഞ്ചിയിൽമാത്രം പ്രക്ഷോഭത്തിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. റാഞ്ചിയിൽ ഇന്റർനെറ്റ് സേവനം ഞായറാഴ്ച പുനഃസ്ഥാപിച്ചു.
Credits National || Deshabhimani Online News https://ift.tt/k736cZK
Comments