ജനാധിപത്യത്തിന്‌ അപമാനം : കാനം രാജേന്ദ്രൻ


തിരുവനന്തപുരം
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമം ജനാധിപത്യത്തിന് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് വിമാനത്തിനുള്ളിൽ കടന്നുകൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽനിന്ന് സംസ്ഥാന മുഖ്യമന്ത്രിക്കുപോലും ഭീഷണി നേരിടേണ്ടിവരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, എല്ലാ അതിരുംവിട്ടുള്ള പ്രവർത്തനങ്ങളെ ജനാധിപത്യ വിശ്വാസികൾ അപലപിക്കണമെന്നും കാനം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/pcWG1Mb

Comments

Archive

Contact Form

Send