ഉച്ചഭക്ഷണം കഴിക്കാൻ 
മന്ത്രിമാർ സ്‌കൂളിലെത്തി


തിരുവനന്തപുരം
കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ചഭക്ഷണംകഴിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യമന്ത്രി ജി ആർ അനിലും. മന്ത്രി വി ശിവൻകുട്ടി തിങ്കളാഴ്ച തിരുവനന്തപുരം പൂജപ്പുര ഗവ. യുപിഎസിലാണ് വിദ്യാർഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. സ്കൂളിലെ പാചകപ്പുരയും ക്ലാസുകളും മന്ത്രി സന്ദർശിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവ. യുപിഎസ്, സെന്റ് വിൻസെന്റ് എന്നീ സ്കൂളുകളിൽ ഉച്ചഭക്ഷണ ഗുണനിലവാരം മന്ത്രി ജി ആർ അനിൽ നേരിട്ട് വിലയിരുത്തി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന പരിശോധന മൂന്ന് ദിവസത്തിനകം പൂർത്തിയാകും. ജില്ലകളിലെ നൂൺഫീഡിങ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ നൂൺമീൽ ഓഫീസർമാരുമാണ് പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള ഗുണനിലവാര പരിശോധനയും പൂർത്തിയാക്കും. വരുംദിവസങ്ങളിൽ കൂടുതൽ ജനപ്രതിനിധികൾ ഉച്ചഭക്ഷണ സമയം സ്കൂളിലെത്തും.



Credits Kerala || Deshabhimani ​Online ​News https://ift.tt/oY4D9jb

Comments

Archive

Contact Form

Send