ഇഡിക്ക് മുന്നിലേക്ക് രാഹുല്‍ ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ കോപ്പുകൂട്ടി കോൺഗ്രസ്‌


ന്യൂഡൽഹി
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകുന്ന തിങ്കളാഴ്ച വൻപ്രതിഷേധത്തിന് കോപ്പുകൂട്ടി കോൺഗ്രസ്. ഡൽഹിയിലെ ഇഡി ആസ്ഥാനത്തിനു മുമ്പിൽ വൻപ്രതിഷേധം സംഘടിപ്പിക്കും. പ്രമുഖനേതാക്കളോടും എംപിമാരോടും 13ന് ഡൽഹിയിൽ എത്താൻ നിർദേശിച്ചു. പ്രതിഷേധ മാർച്ചും സത്യഗ്രഹവും നടത്തും. രാജ്യത്തുടനീളം ഇഡി ഓഫീസുകൾക്കു മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കും.

അന്വേഷണ ഏജൻസികളെ ആയുധമാക്കി കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ആസ്തിബാധ്യതകൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുഖ്യഓഹരി ഉടമകളായ സ്ഥാപനത്തിന് കൈമാറിയതില് ക്രമക്കേടുണ്ടെന്നാണ് പരാതി.

ഹാജരാകാൻ സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നൽകി. കോവിഡ് ബാധിച്ചതിനാൽ ഹാജരാകാന് സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് സോണിയയുടെ ഓഫീസ് ഇഡിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/sGmzPx5

Comments

Archive

Contact Form

Send