പി സി ജോർജിന്‌ വീണ്ടും നോട്ടീസ്‌ നൽകും


തിരുവനന്തപുരം
മതവിദ്വേഷ പ്രസംഗ കേസിൽ ഹാജരാകാൻ പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. ശബ്ദസാമ്പിൾ പരിശോധിക്കാനെത്തണമെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. ഇതിന് വഴങ്ങാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നൽകുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നതടക്കമുള്ള കർശന വ്യവസ്ഥയോടെയാണ് ജോർജിന് ഹെെക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാതെ മുങ്ങിയ ജോർജ്, അതേ ദിവസം തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ഇങ്ങനെ തുടർച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പൊലീസ് നീക്കം.



Credits Kerala || Deshabhimani ​Online ​News https://ift.tt/c13TuwU

Comments

Archive

Contact Form

Send