ഫലം വ്യക്തമാക്കുന്നത്‌ പൊതുവിദ്യാഭ്യാസ നയം 
ശരിയായ ദിശയിലെന്ന്‌: മുഖ്യമന്ത്രി


തിരുവനന്തപുരം
അറിവും നൈപുണ്യവും കൈമുതലായ ഭാവിതലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്ന ഉറപ്പ് സമ്മാനിക്കുന്നതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷയെഴുതിയ നാലുലക്ഷത്തിൽപ്പരം വിദ്യാർഥികളിൽ 99.26 ശതമാനംപേരും വിജയം നേടിയത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.
കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു.

വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നൽകുന്നുവെന്നും ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാഭ്യാസവകുപ്പിനെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/0f6jtE2

Comments

Archive

Contact Form

Send