മധ്യപ്രദേശിൽ ദിനോസറുകളുടെ 
ഇരട്ടമുട്ട കണ്ടെത്തി


ന്യൂഡൽഹി
മധ്യപ്രദേശിൽനിന്ന് ദിനോസറുകളുടെ ഇരട്ടമുട്ടയുടെ ഫോസിൽ കണ്ടെത്തി ഡൽഹി സർവകലാശാലയിലെ ഗവേഷകർ. ഒരു മുട്ടയ്ക്കുള്ളിൽ മറ്റൊരു മുട്ട നിക്ഷേപിച്ച നിലയിലുള്ള ഫോസിലുകളാണ് കണ്ടെത്തിയത്. ഇത്തരം ദിനോസർ മുട്ട കിട്ടുന്നത് ആദ്യമെന്ന് ​ഗവേഷകർ പറയുന്നു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ബാ​ഘ് പ്രദേശത്തുനിന്നാണ് ഇവ ലഭിച്ചത്.

ടൈറ്റനോസോറിഡ് സോറോപോഡിന്റെ എന്ന വിഭാ​ഗത്തിലുള്ള ദിനോസറിന്റെ മുട്ടയാണിത്. ആധുനികകാലത്തെ പക്ഷികളേയും ഉരഗങ്ങളേയും പോലെ ദിനോസറുകളിലെ സോറോപോഡ്, തെറോപോഡ്, ഓര്ണിത്തിഷ്യന്സ് തുടങ്ങിയ വിഭാഗക്കാര് മുട്ടയിടുന്നതിനായി കൂടുകള് കൂട്ടിയിരുന്നതായി ശാസ്ത്രജ്ഞര് കണ്ടെത്തി. ഈ ഫോസില് ദിനോസറുകളിലെ പ്രത്യുൽപ്പാദനരീതിയെക്കുറിച്ച് കൂടുതല് വിവരം നല്കുമെന്ന് നേച്ചര് ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോര്ട്ട്സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/W70PvC4

Comments

Archive

Contact Form

Send