താഴ്‌വരയിലെ സ്ഥിതിയില്‍ 
അമിത് ഷായ്ക്ക് അമര്‍ഷം ; എട്ട് സുരക്ഷാ സോൺ രൂപീകരിക്കാന്‍ നീക്കം


ന്യൂഡൽഹി
കശ്മീരിൽ സുരക്ഷാസ്ഥിതി ആശങ്കാജനകമായി തുടരവേ താഴ്വരയിൽ പണ്ഡിറ്റുകൾക്കും കുടിയേറ്റത്തൊഴിലാളികൾക്കുമായി പ്രത്യേകമായി എട്ട് സുരക്ഷാ സോൺ രൂപീകരിക്കാന് നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതലയോ​ഗത്തില് ഇക്കാര്യം ചര്ച്ചയായി. പണ്ഡിറ്റുകൾക്ക് സുരക്ഷ ഇരട്ടിയാക്കും. ഭീഷണി നേരിടുന്ന ജീവനക്കാർക്ക് ജമ്മു കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സുരക്ഷാ മേഖലയിലെ ഓഫീസിലേക്ക് സ്ഥലംമാറ്റം നൽകും.

ലെഫ്. ഗവർണർ മനോജ് സിൻഹ, കരസേനാ തലവൻ ജനറൻ മനോജ് പാണ്ഡെ, ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ തലവൻ സാംനാത് ഗോയൽ തുടങ്ങിയവർ പങ്കെടുത്തയോ​ഗത്തില് ഷാ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്ട്ട്.

അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കും. എന്നാൽ, സുരക്ഷ ഏർപ്പെടുത്തുന്നത് തടവിലിടുന്നതിന് തുല്യമാണെന്നാണ് പണ്ഡിറ്റുകൾ പറയുന്നത്. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അവർ ശക്തമായ സമരത്തിലാണ്.



Credits National || Deshabhimani ​Online ​News https://ift.tt/tDElze7

Comments

Archive

Contact Form

Send