ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള സ്ഥാപനം ; ‘രാജ്യദ്രോഹികൾ’ക്ക്‌ 
താവളം എച്ച്‌ആർഡിഎസ്‌


പാലക്കാട്
രാജ്യദ്രോഹക്കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും പി എസ് സരിത്തിനും വാർത്താസമ്മേളനത്തിന് ഉൾപ്പെടെ എല്ലാ സൗകര്യവും ചെയ്യുന്നത് എച്ച്ആർഡിഎസ്. കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സ്ഥാപനമാണ് എച്ച്ആർഡിഎസ്. ഇവിടുത്തെ ജോലിക്കാരാണ് സ്വർണക്കടത്തുകേസിലെ പ്രതികൾ. ഇവർ വാർത്താസമ്മേളനം നടത്താൻ ഉപയോഗിക്കുന്നത് പാലക്കാട് ചന്ദ്രനഗറിലെ ഓഫീസാണ്. വ്യക്തിപരമായ കാര്യങ്ങളും കോടതിയിലെ രഹസ്യമൊഴി സംബന്ധിച്ചും പറയാനാണ് സ്വപ്ന അഞ്ച് തവണ ഇവിടെ വാർത്താസമ്മേളനം വിളിച്ചത്.

കുടുംബശ്രീകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിന്റെ ഒരു വിഹിതമാണ് എച്ച്ആർഡിഎസിന് നൽകുന്നത്. ആ സ്ഥാപനത്തെയാണ് സംസ്ഥാന സർക്കാരിനെതിരായ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

പൂർണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനം കേന്ദ്ര സർക്കാരിന്റെ പണം ഉപയോഗിച്ച് രാജ്യദ്രോഹക്കേസിലെ പ്രതികൾക്ക് ചെല്ലും ചെലവും കൊടുക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും ഇത് കണ്ടമട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കൺസൾട്ടൻസിക്ക് വേണ്ടി സ്വപ്ന ജോലി ചെയ്തതിൽ മാസങ്ങളോളം ഇതേ മാധ്യമങ്ങൾ ചർച്ച നടത്തി. ഇത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/iacKQzj

Comments

Archive

Contact Form

Send