രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിന് പൊതുസ്ഥാനാർഥി വേണം: സിപിഐ എം


ന്യൂഡൽഹി
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള ശ്രമം തുടരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. 21ന് 17 പ്രതിപക്ഷ പാർടികളുടെ സംയുക്തയോഗം ഡൽഹിയിൽ ചേരുന്നുണ്ട്. എൻസിപി പ്രസിഡന്റ് ശരദ് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. അഗ്നിപഥ് പദ്ധതി സൈന്യത്തെ കരാർവൽക്കരിക്കാനുള്ള നീക്കമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തിൽ പുരോഗമന, യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങൾ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വികാരം മനസ്സിലാക്കി മോദി സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ഓൺലൈനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ സംഘടനാപരമായ ചുമതലകൾ തീരുമാനിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അടക്കമുള്ളവർ ഡൽഹി എ കെ ജി ഭവനിൽ യോഗത്തിൽ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അതത് സംസ്ഥാനത്തെ പാർടി ആസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് യോഗത്തിൽ പങ്കെടുത്തു.



Credits National || Deshabhimani ​Online ​News https://ift.tt/NKPvklZ

Comments

Archive

Contact Form

Send