ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ മെഗാ ഇവന്റ് നാളെ
തിരുവനന്തപുരം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ മെഗാ ഇവന്റ് ഞായറാഴ്ച. കേരള സർവകലാശാല സെനറ്റ് ഹാളിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. അക്ഷരമുറ്റം ബ്രാൻഡ് അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയാകും. സംസ്ഥാനതല മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. ശേഷം ജോ ആൻഡ് സുദീപ് മ്യൂസിക്കൽ ബാൻഡിന്റെ കലാപരിപാടിയും നൃത്ത പരിപാടിയും ഉണ്ടാകും.
Credits Kerala || Deshabhimani Online News https://ift.tt/UaCfu9c
Comments